mibi

കൊല്ലം: ചെറിയ സമുദായങ്ങൾക്ക് ഇപ്പോഴും സാമൂഹിക നീതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാജു പറഞ്ഞു. അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയന്റെ വിശ്വകർമ്മ ദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.മുന്നണിയും പാർട്ടിയും നോക്കാതെ സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അനൈക്യം മൂലം വിശ്വകർമ്മജർ അവഗണിക്കപ്പെടുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌ത സംസ്ഥാന പ്രസിഡന്റ് പി.ആർ.ദേവദാസ് പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ് അദ്ധ്യക്ഷനായിരുന്നു.കാഡ് കോ ചെയർമാൻ സുന്ദരേശൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, മനോജ് മണ്ണാശ്ശേരി, എസ്.നടരാജൻ, എം.ജെ.എസ്.മണി, മായാ വിനോബൻ, കെ.പങ്കജാക്ഷൻ, ഒ.ദിനേശ് മണി, എ.ജെ.അനിത, ഗീതാവിജയൻ, ശിവപ്രസാദ് പള്ളിക്കൂടത്തൽ, അനന്തകൃഷ്ണൻ, കെ.ആർ.സുരേന്ദ്രൻ, കെ.കെ., ജി.വിനോബൻ തുടങ്ങിയവർ പ്രസംഗിച്ചു.