sepak

കൊല്ലം: സംസ്ഥാന സബ് ജൂനിയർ സെപക് തക്രോ ചാമ്പ്യൻഷിപ്പ് നാളെ പൂവറ്റൂരിൽ ആരംഭിക്കുമെന്ന് സെപക് തക്രോ അസോസിയേഷൻ സെക്രട്ടറി പി.ആർ.രതീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കിക്ക് വോളിബോൾ എന്നും അറിയപ്പെടുന്ന കളിയിൽ കാലുകൊണ്ടുമാത്രം പന്ത് എതിർകോർട്ടിലേക്ക് അടിക്കുകയാണ്. നെറ്റ് താഴ്ത്തിക്കെട്ടിയാണ് കളി. ഒരു ടീമിൽ രണ്ടു മുതൽ നാലുപേർവരെയാകാം.

പൂവാറ്റൂർ ദേവിവിലാസം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് 22നു സമാപിക്കും. എല്ലാ ജില്ലകളിൽ നിന്നും കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. നാളെ രാവിലെ 9ന് പി.ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി അദ്ധ്യക്ഷയാകും. 22ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പി.കെ.അയൂബ് അദ്ധ്യക്ഷനാകും.വാർത്താ സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ വി.രാജീവ് കുമാർ, കൺവീനർ ജി.സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.