chief
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കേരളകൗമുദി കൊല്ലം യൂണിറ്റിൽ നടന്ന ചടങ്ങിൽ പത്രാധിപരുടെ ഛായാചിത്രത്തിന് മുന്നിൽ യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഭദ്രദീപം തെളിക്കുന്നു

കൊല്ലം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവർഷിക ദിനമായ ഇന്നലെ കേരളകൗമുദി കൊല്ലം യൂണിറ്റിൽ പത്രാധിപർ അനുസ്‌മരണം നടത്തി. പത്രാധിപരുടെ ഛായാചിത്രത്തിന് മുന്നിൽ കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്‌ണൻ ഭദ്രദീപം തെളിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് സി.വിമൽകുമാർ, കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എച്ച്.അജയകുമാർ, പരസ്യമാനേജർ ആർ.ഡി.സന്തോഷ്, സർക്കുലേഷൻ മാനേജർ ബി.എൽ.അഭിലാഷ്, ഫ്ളാഷ് എഡിറ്റർ ഇൻ ചാർജ് അജേഷ് ചമ്പക്കുളം, ഫ്ളാഷ് ബ്യൂറോ ചീഫ് കെ.എസ്.ജയമോഹൻ, ഫ്ലാഷ് അസി.സർക്കുലേഷൻ മാനേജർ ബിനു പള്ളിക്കോടി, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പത്രാധിപരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി