കൊല്ലം: വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന് കേരളാ പൊലീസ് അസോസിയേഷനും കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്ന് യാത്രഅയപ്പ് നൽകി. എ.ആർ ക്യാമ്പ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. കൊല്ലം എ.സി.പി എ. പ്രതീപ് കുമാർ, എ.ആർ ക്യാമ്പ് അസി. കമാൻഡന്റ് ആർ. ബാലൻ, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.