photo
സംസ്കൃതി സീഡ് ക്ലബ്ബിലെ വിദ്യാർത്ഥികൾ മുളകൾ കൊണ്ട് നിർമ്മിച്ച വേസ്റ്റു കുട്ടകൾ

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോകമുളദിനം ആഘോഷിച്ചു. പ്രകൃതിദത്ത വിഭവങ്ങളേയും പരിസ്ഥിതിയേയും സംരക്ഷിക്കുക, സുസ്ഥിത വിനിയോഗം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂളിൽ പ്രവർത്തിക്കുന്ന സംസ്കൃതി സീഡ് ക്ലബ്ബ് മുള കൊണ്ടുള്ള വേസ്റ്റ് കുട്ടകൾ നിർമ്മിച്ച് നൽകി. സ്കൂൾ മാനേജർ മായ ശ്രീകുമാർ, അദ്ധ്യാപകരായ മുർഷിദ്, സുധീർ, പ്രീത, മറ്റ് ജീവനക്കാരായ സിറിൽ, രാജീവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുൻസിപ്പൽ ഓഫീസ്, പൊലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ലാലാജി ഗ്രന്ഥശാല എന്നിവിടങ്ങളിൽ മുളകൊണ്ട് നിർമ്മിച്ച വേസ്റ്റ് കുട്ടകൾ സ്ഥാപിച്ചു.