എഴുകോൺ: ബുദ്ധി വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമൺകാവ് സ്വദേശിനിയായ 22 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാക്കനാട് ഈയംകുന്ന് ജാസിയ മൻസിലിൽ അയൂബ്ഖാനാണ് (28) അറസ്റ്റിലായത്.
ഈ മാസം രണ്ടിന് ഉച്ചയ്ക്ക് 2നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ തനിച്ചായിരുന്ന യുവതിയെ അയൂബ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളംവച്ചപ്പോൾ പ്രതി ഇറങ്ങി ഓടുകയായിരുന്നു. യുവതിയുടെ മാതാവ് കൊട്ടാരക്കര റൂറൽ എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബു കുറുപ്പ്, ക്രൈം എസ്.ഐ രവികുമാർ, എ.എസ്.ഐമാരായ ഉണ്ണിക്കൃഷ്ണൻ, ശിവപ്രകാശ്, വനിതാ സി.പി.ഒ ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.