rajakrishnan
കടപ്പാക്കട സങ്കീർത്തനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ബി.എ. രാജാകൃഷ്ണൻ അനുസ്‌മരണ കൂട്ടായ്‌മയിൽ ചലച്ചിത്ര സംവിധായകൻ ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു

 ചലച്ചിത്രകാരൻ ഹരികുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി

കൊല്ലം: 'ഡോ. ബി.എ. രാജാകൃഷ്‌ണൻ വ്യക്തിയും സമൂഹവും' എന്ന പേരിൽ കടപ്പാക്കട സങ്കീർത്തനം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്‌മരണ കൂട്ടായ്‌മ നടത്തി. പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ആതുര ശുശ്രൂഷകൻ എന്ന നിലയിലല്ല, കുട്ടികളുടെ ഉൾപ്പെടെ ആത്മബന്ധു എന്ന നിലയിലാണ് ഡോ. ബി.എ. രാജാകൃഷ്‌ണൻ സ്വീകാര്യനായതെന്ന് അദ്ദേഹം പറഞ്ഞു. ഡോക്‌ടർ എന്ന പദത്തിന് നിഘണ്ടുവിലെ അർത്ഥങ്ങൾക്കൊപ്പം ഡോ. ബി.എ. രാജാകൃഷ്‌ണൻ എന്ന് കൂടി ചേർക്കണം. കൊല്ലത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ലാളിത്യത്തിലൂടെയാണ് അദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനായതെന്നും ഹരികുമാർ പറഞ്ഞു.

കവി ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷനായിരുന്നു. എം.എം. അൻസാരി, ബി. സന്തോഷ് കുമാർ, സാംസ്‌കാരിക വേദി സെക്രട്ടറി ആശ്രാമം ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.