pathrathipar-anusmaranam

ഓടനാവട്ടം: പത്രാധിപർ കെ.സുകുമാരൻ സാമൂഹ്യനീതിക്ക് വേണ്ടി പടപൊരുതി സത്യസന്ധമായി പത്രധർമ്മം പുലർത്തിയ തികഞ്ഞ ഗാന്ധിയനായിരുന്നുവെന്ന് റിട്ട..ഡെപ്യൂട്ടി കളക്ടർ സി. സജീവ് അനുസ്മരിച്ചു. കൗമുദി കൾച്ചറൽ ഫാറത്തിന്റെ ആഭിമുഖ്യത്തിൽ ഓടനാവട്ടത്ത് നടന്ന പത്രാധിപർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട. ഹെഡ്മാസ്റ്റർ കെ.ആർ. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഫാറം താലൂക്ക് ജനറൽ സെക്രട്ടറി എസ്. രാജു. ഉദ്ഘാടനം ചെയ്തു. ഓടനാവട്ടം പൗരസമിതി ജനറൽ സെക്രട്ടറി സഹദേവൻ ചെന്നാപ്പാറ, എ.രാജനാചാരി, എം.കുഞ്ഞച്ചൻ പരുത്തിയറ,കേരളകൗമുദി ലേഖകൻ ഓടനാവട്ടം അശോക് എന്നിവർ സംസാരിച്ചു.