 
പുത്തൂർ: മീൻ കഴുകിയ വീട്ടമ്മയുടെ സ്വർണവളയുടെ നിറം മാറി. പുത്തൂർ തെക്കുംപുറം രവി നിവാസിൽ റിട്ട. അദ്ധ്യാപിക സുലോചനഭായിക്കാണ് ഈ അനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസംമാാണ് പുത്തുർ മാർക്കറ്റിൽ നിന്ന് വാങ്ങിയ മഞ്ഞക്കോര (കിളിമീൻ )വാങ്ങിയത്. മീൻ കഴുകിയപ്പോഴാണ് കൈയിലണിഞ്ഞിരുന്ന രണ്ടു സ്വർണ വളകളുടെ നിറം മാറിയതറിയുന്നത്. ഇന്നലെ വൈകിട്ടു മൂന്നരയോടെ ബാക്കിയുള്ള മീൻ കറി വയ്ക്കാനെടുത്തു. ഇതു മുറിച്ചു കഴുകി കുറച്ചു കഴിഞ്ഞപ്പോഴാണ് കയ്യിൽക്കിടന്ന 2 സ്വർണവളകളുടെ പകുതിയോളം അലൂമിനിയം നിറത്തിലേക്കു മാറിയത്. ഒരു വളയുടെ നിറം മാറിയ ഭാഗം ഒടിയുകയും ചെയ്തു.
അങ്കലാപ്പിലായ വീട്ടുകാർ മീൻ ഉപയോഗിക്കാതെ ഫ്രിഡ്ജിൽ സുക്ഷിച്ചിരിക്കുകയാണ്. കൊട്ടാരക്കര നിന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്നെത്തി പരിശോധനയ്ക്കായി കൊണ്ടുപോകും. മത്സ്യം കേടാകാതിരിക്കാൻ ചേർത്ത രാസവസ്തുക്കൾ മുലമാകാം ഇത് സംഭവിച്ചതെന്നും വിദഗ്ദ പരിശോധന നടത്തുമെന്നും അധ്യകൃതർ പറഞ്ഞു.