കൊല്ലം: സംസ്ഥാനത്തെ ലോട്ടറി ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ ധർണ നടത്തി. തിരൂർ ലോട്ടറി ഓഫീസിൽ ബില്ലടിക്കാതെ ഏജന്റുമാർക്ക് ടിക്കറ്റ് നൽകികൊണ്ടിരുന്നതിലെ ഉന്നത ബന്ധം പുറത്തുകൊണ്ടുവരിക, ലോട്ടറി ഏജന്റുമാരോടുള്ള ഉദ്യോഗസ്ഥരുടെ സമീപനത്തിൽ സൗഹൃദം ഉണ്ടാക്കുക, വർഷങ്ങളായി ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയും ഏജന്റുമാരെയും സംരക്ഷിക്കുക, ചിലർ ലോട്ടറി ടിക്കറ്റ് വിലകുറച്ച് വിൽക്കുന്നതുമൂലം സാധാരണ തൊഴിലാളികളുടെ വരുമാനമില്ലാതാക്കുന്നത് സർക്കാർ ചട്ടങ്ങൾ ഉണ്ടാക്കി നിയന്ത്റിക്കുക, അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവരുന്നത് ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
ആൾകേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി പള്ളിമുക്ക് എച്ച്. താജുദീൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്റസിഡന്റുമായ ഒ.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബാബു ഇരുമ്പനങ്ങാട്, എം.എസ്.ശ്രീകുമാർ, എസ്. സലാഹുദീൻ, മുനീർ ബാനു, സിദ്ധാർത്ഥൻ ആശാൻ, റീന സജി, ഉണ്ണികൃഷ്ണപിള്ള, ഷിഹാബുദീൻ, മണിയാർബാബു, ചൂളൂർറഹിം, കെ.ജി.വാസുദേവൻ നായർ, പി.എം.ഫൈസൽ, തങ്കമണി, സുജാത, രമ്യ തുടങ്ങിയവർ സംസാരിച്ചു.