akvms
അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സംസാരിക്കുന്നു

കൊല്ലം: സെപ്തംബർ 17 വിശ്വകർമ്മദിനം അഖിലേന്ത്യാ തൊഴിൽ ദിനമായി അവധി പ്രഖ്യാപിക്കണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ ആവശ്യപ്പെട്ടു.

യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മ ദിനാചരണത്തോടനുബന്ധിച്ച് ആശ്രാമം ലിങ്ക് റോഡിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ടി.എം വർഗീസ് ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അനിൽകുമാർ എ. മുളങ്കാടകം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.

മേയർ വി. രാജേന്ദ്രബാബു, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു, മഹാസഭ കൗൺസിൽ അംഗങ്ങളായ മുത്തൂർ ഗോപാലകൃഷ്ണൻ, ഇഞ്ചവിള നടരാജൻ, ബോർഡ് അംഗം ശിവപ്രസാദ് കടവൂർ, ആർട്ടിസാൻസ് അസോ. താലൂക്ക് പ്രസിഡന്റ് അയത്തിൽ അനിൽകുമാർ, പെരുമൺ കുഞ്ഞുകൃഷ്ണൻ, സുധർമ്മ, അംബിക എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കരിക്കോട് എൻ. ഗോപാലകൃഷ്ണൻ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ പനയം ജി. സജീവ് നന്ദിയും പറഞ്ഞു.