കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടന്ന ഓസോൺ ദിനാചരണം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വിൻസെന്റ് ബി. നെറ്റോ, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. വി.ജെ. മെർലിൻ, എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. പ്രസംഗമത്സരത്തിൽ ഹാജിറ, ഷാനിയ റോസ് പെറ്റ്സൺ, ടി. അനന്തകൃഷ്ണൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ചിത്രരചനാ മത്സരം സ്കൂൾ തലത്തിൽ മീനാക്ഷി, എസ്. ആര്യ എന്നിവർ ഒന്നും രണ്ടും സ്ഥാനവും എസ്. അച്ചു, മുഹമ്മദ് റാഷിദ് എന്നിവർ മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്തു. ചിത്രരചനാ മത്സരം കോളേജ് തലത്തിൽ ബിൻസി, ലിവ്യ മേരി, എം. ആരതി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.