ശാസ്താംകോട്ട: കെ.എസ്.എം ഡി.ബി കോളേജിന്റെ നേതൃത്വത്തിൽ മുളദിനാചരണം സംഘടിപ്പിച്ചു. കോളേജിന് സമീപം നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഉണ്ണിക്കൃഷ്ണന് മുള തൈ വിതരണം ചെയ്ത് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ പി .കെ ഗോപൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. മുളകളുടെ പ്രാധാന്യത്തെ കുറിച്ചുള്ള വിശകലനവും വിവിധയിനം മുളകളെ പരിചയപ്പെടുത്തലും ചടങ്ങിന്റെ ഭാഗമായി നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ലക്ഷ്മി ശ്രീകുമാർ, ഡോ. എസ്.ആർ. ധന്യാ, ഡോ. ഗീതാ കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.