പത്തനാപുരം: മാങ്കോട് സ്വദേശിയായ അൻസാലിനെ മുഖം മൂടിയണിഞ്ഞെത്തിയ സംഘം മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പത്തനാപുരം തെക്കേക്കൊൺ പാടം ശിഹാബ് മൻസിലിൽ ഷിഹാബിനെ (28) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. നേരത്തേ അൻസിലിന്റെ സുഹൃത്തിനെ ശിഹാബ് മർദ്ദിക്കുകയും അത് അൻസൽ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു . ഇതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം കേസിലെ മറ്റു അഞ്ചു പ്രതികൾ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ പോയിരുന്ന പ്രതിയെ പത്തനാപുരം പൊലീസ് സി.ഐ അൻവർ എസ്.ഐമാരായ പുഷ്പകുമാർ, ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.