anumon

കൊട്ടാരക്കര: കുന്നത്തൂർ നെടിയവിളയിൽ കടയിൽ സെയിൽസ്മാനായ യുവാവിനെ മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. കുന്നത്തൂർ മാനാമ്പുഴ തൃക്കണ്ണാപുരം അമ്പലത്തിനു സമീപം വിനു ഭവനിൽ അനുമോനാണ്(30) ശൂരനാട് പൊലീസിന്റെ പിടിയിലായത്. ജോലി കഴിഞ്ഞു കടയിലെ സഹപ്രവർത്തകയെ വീട്ടിലെത്തിച്ച ശേഷം തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് തുരുത്തിക്കര സ്വദേശിയായ പ്രവീൺ കൃഷ്ണൻ എന്ന യുവാവിനെ അനുമോൻ മർദ്ദിച്ചത്. അനുമോൻ തന്റെ കയ്യിൽ കിടന്ന കട്ടിയുള്ള സ്റ്റീൽ വള ഊരി പ്രവീണിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.