ചാത്തന്നൂർ: മലയാള നാടക പ്രവർത്തകരുടെ ദേശീയ സംഘടന അരങ്ങിന്റെ നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചാത്തന്നൂർ വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ അഭിനയരംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്ക്കാരം കണ്ണൂർ വാസൂട്ടിക്കും, സംവിധാന രംഗത്തെ സമഗ്ര സംഭവനകൾക്കുള്ള പുരസ്ക്കാരം പയ്യന്നൂർ മുരളിക്കും നൽകി.
അരങ്ങ് പ്രസിഡന്റ് ആറ്റിങ്ങൽ ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സാംസ്കാരിക പ്രവർത്തകൻ എം.എം. പുരവൂർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് കൊടുമൺ ഗോപാലകൃഷ്ണൻ പുരസ്‌കാര വിതരണം നിർവഹിച്ചു. കടശനാട് കനകം ഐഷാപണിക്കർ (നടി), കാരേറ്റ് ജയൻ (രചയിതാവ്), സജയൻ നന്ദിയോട് (ലൈറ്റ് വർക്ക്), സുഭാഷ് പാലത്ര (സംഗീത നിയന്ത്രണം), ഷൈജുപഞ്ചമം (രംഗ സജ്ജീകരണം) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അരങ്ങ് സെക്രട്ടറി കരിമം സുരേഷ്, രക്ഷാധികാരി വൈക്കം ബിനു, ട്രഷറർ പൂജറാണി, ജോ. സെക്രട്ടറി ദീപാ ദീപ്‌തി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആംബുജം എരുമേലി, സബീർ കലാകുടീരം, ബെഞ്ചമിൻ അടൂർ, അരുൺ ചാക്യാർ, റാണ എന്നിവർ സംസാരിച്ചു.