cunsumer

 പത്ത് ദിവസത്തിനിടെ 12.35 കോടിയുടെ വില്പന

കൊല്ലം: ഓണക്കാലത്ത് കൺസ്യൂമർഫെഡിന് ജില്ലയിൽ റെക്കോർഡ് വില്പന. ആഗസ്റ്റ് ഒന്നിനും 10നും ഇടയിൽ 12.35 കോടിയുടെ വില്പന നടന്നു. 9.38 കോടിയുടെ സബ്സിഡി ഉല്പന്നങ്ങളും 2.97 കോടിയുടെ സബ്സിഡി ഇതര ഉല്പന്നങ്ങളുമാണ് വിറ്റുപോയത്.

കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 25 ത്രിവേണി സ്റ്റോറുകൾക്ക് പുറമേ 181 സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ 316 ഓണച്ചന്തകൾ വഴിയായിരുന്നു വില്പന. സബ്സിഡിയിതര സാധനങ്ങൾ പൊതുവിപണിയെക്കാൾ പത്ത് മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് വിറ്റത്. സഞ്ചരിക്കുന്ന ത്രിവേണികൾ വഴി ജില്ലയിൽ 26.39 ലക്ഷം രൂപയുടെ കച്ചവടം നടന്നു.

കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന നീതി മെഡിക്കൽ സ്റ്റോറുകൾ വഴി 1.26 കോടിയുടെ വില്പന ഓണക്കാലത്ത് നടന്നു. 14 മുതൽ 20 ശതമാനം വരെ കിഴിവോടെയായിരുന്നു വില്പന.

 മദ്യവില്പനയിലും റെക്കോർഡ്

കൺസ്യൂമർഫെഡിന്റെ ചിന്നക്കട, പരവൂർ വിദേശമദ്യനവില്പനശാലകളിലും ഓണക്കാലത്ത് റെക്കോർഡ് വില്പനയായിരുന്നു. ഉത്രാടദിനത്തിൽ മാത്രം ചിന്നക്കട ഔട്ട്ലറ്റിൽ 45.37 ലക്ഷത്തിന്റെയും പരവൂരിൽ 24.69 ലക്ഷത്തിന്റെയും വില്പന നടന്നു.