sreenikethan
ചാത്തന്നൂർ ശ്രീനികേതൻ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ നടന്ന ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ശ്രീനികേതൻ ലഹരി വിരുദ്ധ ചികിത്സാ കേന്ദ്രത്തിന്റെ 27-​ാമത് വർഷികത്തോടനുബന്ധിച്ച്‌ ലഹരി വിരുദ്ധ ബോധവത്കരണ ശിൽപ്പശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കനകമ്മഅമ്മ, മൈലക്കാട് സുനിൽ, സുഭാഷ്‌ പുളിക്കൽ, ബിൻസി, സെവിൻ, സാറാ തോമസ്, ചിപ്പി, സദനകുമാരി, എസ്. രവീന്ദ്രൻ, ഡോ. മെർവിൻ എന്നിവർ സംസാരിച്ചു. ശ്രീനികേതൻ ലഹരി വിമുക്ത കേന്ദ്രം സൈക്യാട്രിസ്റ്റ് ഡോ. അനിൽ പ്രസാദ് 'ലഹരി മോചന ചികിത്സാ മാർഗം' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. സൗജന്യ ചികിത്സയും കൗൺസലിംഗിനും ബന്ധപ്പെടുക: 9495995934, 9605007921.