sooranadan
കൊല്ലം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ സഹകരണ ബാങ്കിനു മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളാ ബാങ്കിന്റെ പേരിൽ പിണറായി സർക്കാർ നടത്തുന്നത് പകൽക്കൊള്ളയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ ശൂരനാട് രാജശേഖരൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ സഹകരണ ബാങ്ക് ഹെഡാഫീസിന് മുന്നിൽ ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, ജില്ലാ ബാങ്കുകളിൽ ജനാധിപത്യ ഭരണ സംവിധാനം പു:നസ്ഥാപിക്കുക, പാർട്ട് ടൈം ജീവനക്കാരുടെ പ്രൊമോഷൻ സംവിധാനം ഉയർത്തുക, അന്യായമായ സ്ഥലംമാറ്റ ഉത്തരവുകൾ പുന: പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ആർ പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജി. ലാലു മുഖ്യപ്രഭാഷണം നടത്തി. ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാക്കളായ എം.എം അൻസാരി, യു.ഷാജി, പി.കെ.നന്ദകുമാർ, എം.എസ് ശക്തിധരൻ പിള്ള, ബഷീർ, എൻ.ഓമനക്കുട്ടൻ, ഷീലാ കുമാരി, ഗോപാലകൃഷ്ണൻ പിള്ള, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
യൂണിയൻ ജനറൽ സെക്രട്ടറി എസ്.സുനിൽകുമാർ സ്വാഗതവും ട്രഷറർ ഇ.ഫിലിപ്പ് നന്ദിയും പറഞ്ഞു.