jila
ജില്ലാ പഞ്ചായത്തിന്റെ സൗഖ്യം പദ്ധതി പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജീവിതശൈലീരോഗങ്ങളെ കണ്ടെത്തി ഹോമിയോ ചികിത്സയിലൂടെ പ്രതിരോധിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സൗഖ്യം പദ്ധതിയ്ക്ക് തുടക്കം.
ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 11 സർക്കാർ ഹോമിയോ ആശുപത്രികൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി. രാധാമണി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ശ്രീലേഖ വേണുഗോപാൽ സ്വാഗതം പറഞ്ഞു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനിൽ. എസ്. കല്ലേലിഭാഗം, ഹോമിയോ ഡി.എം.ഒ ഡോ.എം.പി. ബീന, ഡോ. അഭിലാഷ്.എം തുടങ്ങിയവർ പങ്കെടുത്തു.