guru

അഞ്ചൽ: ഗുരുധർമ്മ പ്രചാരണ സഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 21ന് അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ സമാധി ദിനാചരണവും ഉപവാസ യജ്ഞവും നടക്കും. രാവിലെ 8 മുതൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന. 10ന് നടക്കുന്ന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. കേരളത്തിന്റെ നവോത്ഥാനവും ഗുരുദേവ ദർശനവും എന്ന വിഷയത്തെ ആസ്പദമാക്കി 10.30 മുതൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഫിലോസഫി വിഭാഗം മുൻ മേധാവി ഡോ. എസ്. ഓമന പ്രഭാഷണം നടത്തും.

തുടർന്ന് അഞ്ചൽ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് എം.എ. റഹിം, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ, റിട്ട. ഡി.എഫ്.ഒയും സഭാ പുനലൂ‌‌ർ മണ്ഡലം വൈസ് പ്രസിഡന്റുമായ വിഎൻ. ഗുരുദാസ് കേരളകൗമുദി അ‌ഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ എന്നിവർ പ്രഭാഷണം നടത്തും.

തുടർന്ന് നടക്കുന്ന ചർച്ചയ്ക്ക് സഭാ മണ്ഡലം കമ്മിറ്റി അംഗം കെ. സുകുമാരൻ, മണ്ഡലം ട്രഷറർ ആർ. രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുളത്തൂപ്പുഴ രാമകൃഷ്ണൻ, ജി. കമലാസനൻ, മാതൃസഭാ മണ്ഡലം പ്രസിഡന്റ് രാധാമണി ഗുരുദാസ്, മണ്ഡലം സെക്രട്ടറി ജലജ വിജയൻ, വിളക്കുപാറ സുദർശനൻ തുടങ്ങിയവർ പങ്കെടുക്കും. ഗുരുധർമ്മ പ്രചരണസഭ മണ്ഡലം സെക്രട്ടറി കെ. നടരാജൻ സ്വാഗതവും യശോദ ടീച്ചർ നന്ദിയും പറയും. വൈകിട്ട് 3.30ന് സമൂഹ പ്രാർത്ഥന, സമാധി ഗാനാലാപനം.