navas
തേവലക്കര പഞ്ചായത്ത് ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിച്ചുണ്ടായ അപകടം

ശാസ്താംകോട്ട: തേവലക്കര പഞ്ചായത്ത് ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് തെക്കുംഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും തെക്കുംഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് തെക്കുംഭാഗം പൊലീസ് അറിയിച്ചു.