kwikk
ക്വിക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ബി.എ. രാജാകൃഷ്‌ണൻ അനുസ്മരണ സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

 ക്വിക്കിന്റെ അനുസ്‌മരണ സമ്മേളനം മേയർ ഉദ്ഘാടനം ചെയ്‌തു

കൊല്ലം: ഡോ. ബി.എ. രാജാകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ക്വിക്കിന്റെ (ക്വിയിലോണൈറ്റിസ് ഫോർ എ കൺസ്ട്രക്‌ടീവ് കൊല്ലം) ആഭിമുഖ്യത്തിൽ സോപാനം സരസ്വതി ഹാളിൽ നടന്ന അനുസ്‌മരണ സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. ഡോ. ബി.എ. രാജാകൃഷണന്റെ നഗര വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നഗരസഭയെന്ന് മേയർ പറഞ്ഞു. ആശ്രാമം ലിങ്ക് റോഡിന് ഡോ. ബി.എ. രാജാകൃഷ്‌ണന്റെ പേര് നൽകണമെന്ന ക്വിക്കിന്റെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അനുസ്‌മരണ പ്രഭാഷണം നടത്തി. ക്വിക്ക് വൈസ് ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ബാലചന്ദ്രൻ, ട്രഷറർ എസ്. രമേഷ്‌കുമാർ എന്നിവർ സംസാരിച്ചു. കൊല്ലം നഗരസഭയിലെ മികച്ച കൗൺസിലർക്കുള്ള ഡോ. ബി.എ. രാജാകൃഷ്‌ണൻ സ്‌മാരക രാജസ്‌മൃതി പുരസ്‌കാരം മേയർ വി. രാജേന്ദ്രബാബുവിന് എസ്. സുവർണകുമാർ സമ്മാനിച്ചു.