ഓച്ചിറ: വിദ്യാഭ്യാസ ജില്ലാതല ഇംഗ്ലീഷ് റോൾ പ്ളേ മത്സരത്തിൽ തഴവ അദിത്യ വിലാസം ഗവ. ഹൈസ്കൂളിന് ഒന്നാം സ്ഥാനം. കൊല്ലം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ പി. പ്രവീൺ, അർജുൻപിള്ള, ജി. ജിഷ്മ, അലീന ഷാനവാസ്, സാനിയ, സാറ,സജി എന്നിവരടങ്ങുന്ന സംഘമാണ് വിജയിച്ചത്. സി. രാജേന്ദ്രൻ സംവിധാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ് വി.എസ്. കവിത, അദ്ധ്യാപകരായ റീനു, ധന്യ, സജീന, വിജയലക്ഷ്മി, അനീഷ്, പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞവർഷവും അദിത്യ വിലാസം സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം.