ഓടനാവട്ടം: നവോത്ഥാന കലാവേദിയുടേയും എസ്.എൻ.ഡി.പി യോഗം കട്ടയിൽ ശാഖയുടെയും ആഭിമുഖ്യത്തിൽ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. കട്ടയിൽ ഗുരുമന്ദിരം ഹാളിൽ സംഘടിപ്പിച്ച പരിപാടി വേദി പ്രസിഡന്റ് തേവന്നൂർ മണിരാജ് ഉദ്ഘാടനം ചെയ്തു. കട്ടയിൽ പാലക്കോട്ട് ദേവീക്ഷേത്രം മുഖ്യകാര്യദർശി ഗോപിനാഥൻ സ്വാമി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഓടനാവട്ടം വിജയപ്രകാശ്, പൗരസമിതി പ്രസിഡന്റ് എം. കുഞ്ഞച്ചൻ പരുത്തിയറ, റിട്ട. തഹസിൽദാർ വിജയപ്രകാശ്, കെ. ശശിധരൻ, മുട്ടറ ഉദയഭാനു, ഉപേന്ദ്രൻ, ടി.ജി. അരവിന്ദൻ, കരുണാവതി, സുധ, ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.