കടയ്ക്കൽ: മാനവിക സംസ്കാരത്തിന്റെ നിലനില്പിന് ഭാഷ അനിവാര്യമാണെന്നും മനുഷ്യ മനസുകൾക്ക് സംതൃപ്തി പ്രദാനം ചെയ്യുന്ന സാംസ്കാരിക വിനിമയ ഭാഷയാണ് അറബിയെന്നും മുല്ലക്കര രത്നാകരൻ എം.എൽ.എ. കടക്കൽ എം.എസ്.എം അറബിക് കോളേജ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ഡോ.എം.എസ്. മൗലവി അദ്ധ്യക്ഷത വഹിച്ചു .
കെൽ ചെയർമാൻ ബി. രവികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ബിജു (കടയ്ക്കൽ), ഉമൈബ സലാം (ചിതറ), എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി തോപ്പിൽ എ. താജുദ്ദീൻ, നിഹാസ് കടയ്ക്കൽ, ഹാഫിസ് ഇർഷാദ് മന്നാനി, അശോക് ആർ. നായർ, ആർ.കെ. ശശിധരൻപിള്ള, അലിമിയാൻ ഫൗണ്ടേഷൻ ചെയർമാൻ ഷാഫി നദവി, കെ.എ.എം.എ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, കസ്തൂരി ഗോപിനാഥൻ നായർ, ഉനൈസ് നിലമേൽ പ്രസംഗിച്ചു.
തുടർന്ന് നടന്ന രക്ഷാകർതൃ സമ്മേളനം ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജെ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സിറാജുദ്ദീൻ ഫാറൂഖി, അഷ്റഫ് മുതയിൽ, ഇ.എസ്. നാസിമുദ്ദീൻ കടയ്ക്കൽ, വി.എം. ഹനീഫ, ഷൈല ഫസിലുദ്ദീൻ, എസ്.ആർ. അനുജ തുടങ്ങിയവർ പ്രസംഗിച്ചു. കേരള- കോഴിക്കോട് സർവകലാശാലകളുടെ വിവിധ പരീക്ഷകളിൽ മികവ് കാട്ടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.