kunnathur
കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നിർമ്മിച്ച അംഗൻവാടി കെട്ടിടം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നിർമ്മിച്ച അംഗൻവാടി കെട്ടിടം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ, ബ്ലോക്ക് അംഗം കാരക്കാട്ട് അനിൽ, പഞ്ചായത്തംഗങ്ങളായ ഗീതാകുമാരി, ഒ. രേണുക, ശ്രീദേവിഅമ്മ, എസ്. ശ്രീകല, പി.എസ്. രാജശേഖരൻ പിള്ള, സി. രവീന്ദ്രൻ, വി. രാധാകൃഷ്ണപിള്ള, പഞ്ചായത്ത് സെക്രട്ടറി എസ്.ശിവകുമാർ, സി.ഡി.പി.ഒ കെ.വി ഗംഗാഭായ്, ഐസിഡിഎസ് സൂപ്പർവൈസർ പത്മലത എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർ സതി ഉദയകുമാർ സ്വാഗതവും ഓമന നന്ദിയും പറഞ്ഞു.കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.