കരുനാഗപ്പള്ളി: ഓണം ബമ്പർ സമ്മാനം നേടിയ ജുവലറി ജീവനക്കാരുടെ സംഘത്തിൽ മുൻ ലോട്ടറി കച്ചവടക്കാരന്റെ മകനും ഉൾപ്പെടുന്നു. ചവറ സൗത്ത് സ്വദേശിയായ രതീഷ് കുമാറിന്റെ പിതാവ് രഘുനാഥൻപിള്ള ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. ഇന്നലെ നറുക്കെടുപ്പ് നടക്കുമ്പോൾ ടിക്കറ്റ് സൂക്ഷിച്ചിരുന്നതും രതീഷ് കുമാറാണ്. സതി അമ്മയാണ് മാതാവ്. ഭാര്യ ആതിര, മകൾ ശിവാനി.
ഈ സന്തോഷം പങ്കിടാൻ അച്ഛൻ ഇല്ലെന്ന ദു:ഖം ശാസ്താംകോട്ട സ്വദേശിയായ റംജിൻ ജോർജിനെ വേട്ടയാടുന്നു. രണ്ടാഴ്ച മുമ്പാണ് പിതാവ് ജോർജ് തോമസ് നിര്യാതനായത്. ഇതേ തുടർന്ന് വിവാഹം മാറ്റിവച്ചിരുന്നു. ഇനി മിന്നുകെട്ടിന് പോകുന്നത് കോടീശ്വരനായ വരനായാണ്. റീത്താമ്മയാണ് മാതാവ്.
ചവറ സ്വദേശി രാജീവന്റെ ഭാര്യ മിനി തൊടുപുഴ സർവേ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ്. മക്കൾ ഗോകുൽ രാജ്, ഗൗതം രാജ്. അച്ഛൻ പുരുഷോത്തമൻ. അമ്മ പരേതയായ സാവിത്രി.
തൃശൂർ പരപ്പൂർ സ്വദേശി റോണിയുടെ ഭാര്യ ഷിൻസി. മകൾ കാതറിൻ.അച്ഛൻ ജോണി, അമ്മ റോസ് ലി.
കോട്ടയം വൈക്കം സ്വദേശി വിവേകിന്റെ അമ്മ ഗിരിജ ജീവിച്ചിരിപ്പില്ല.അച്ഛൻ അനിരുദ്ധൻ. സഹോദരൻ വിഷ്ണു.
ചാലക്കുടി സ്വദേശി സുബിൻ തോമസിന് അച്ഛൻ തോമസ്, അമ്മ ഡെയ്സി, സഹോദരൻ സുമേഷ് എന്നിവരാണ് കുടുംബത്തിലുള്ളത്.