ചാത്തന്നൂർ: ഇടനാട് ഗവ. എൽ.പി സ്കൂളിൽ നടപ്പിലാക്കിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പുത്സവം വാർഡ് മെമ്പർ പി. ഉഷാദേവി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ജി.വി. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. കൃഷി കോ ഓർഡിനേറ്റർ സൂസന്നാമ്മ കോശി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. കുഞ്ഞുമോൾ നന്ദിയും പറഞ്ഞു. ലക്ഷ്മണൻ, രാജി, സുരേഷ് ജ്യോതി, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.