kollurvila
കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞം തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി ലക്ഷ്മീബായി നിർവഹിക്കുന്നു

കൊല്ലം: കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞം തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി ലക്ഷ്മീബായി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മുണ്ടയ്ക്കൽ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠയും അഖില ഭാരത ഭാഗവത സത്രസമിതി ഉപാദ്ധ്യക്ഷൻ എസ്. നാരായണസ്വാമി ഗ്രന്ഥസമർപ്പണവും നിർവഹിച്ചു. യജ്ഞാചാര്യൻ ഡോ. പള്ളിക്കൽ സുനിൽ മാഹാത്മ്യ പ്രഭാഷണം നടത്തി. ഭരണിക്കാവ് ഡിവിഷൻ കൗൺസിലർ എസ്. സൈജു, യജ്ഞസമിതി കൺവീനർ ജി.ആർ. കൃഷ്ണകുമാർ, സി. ജനാർദ്ദനൻപിള്ള, ഗോപൻ ആദിക്കാട്, സജി തുടങ്ങിയവർ സംസാരിച്ചു.