ഓയൂർ: വെളിയം മാലയിൽ ദേവീക്ഷേത്രത്തിലെ രണ്ടാമത് സപ്താഹജ്ഞാനയജ്ഞത്തിന് ക്ഷേത്രം തന്ത്രി നീലമന ഇല്ലത്ത് വൈകുണ്ഠം നമ്പൂതിരി ദീപപ്രകാശനം നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനം ഡോ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് മാലയിൽ അനിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ഷേത്രം മേൽശാന്തി പത്മനാഭശർമ്മ ആദരിച്ചു. ഡോക്ടറേറ്റ് നേടിയ ആർ. ചന്ദ്രശേഖരൻ ഉണ്ണിത്താനെ ക്ഷേത്രം തന്ത്രി ആദരിച്ചു. ചികിത്സാസഹായ വിതരണം യജ്ഞാചാര്യൻ സതീഷ്ചന്ദ്രൻ മുട്ടത്തറ നിർവഹിച്ചു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി സി.ഗിരീഷ് പ്രസംഗിച്ചു.