photo
കോവിൽത്തോട്ടം ദേവാലയത്തിലെ കോൺഫ്രിയ തിരുനാളിന് ഇടവക വികാരി ഫാ.ആബേൽ ലുഷ്യസ് കൊടിയേറ്റുന്നു

കരുനാഗപ്പള്ളി: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ആബേൽ ലൂഷ്യസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തിരുന്നാൾ സമാരംഭ ദിവ്യബലിക്ക് രൂപത വികാർ ജനറൽ മോൺ വിൻസന്റ് മച്ചാഡോ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ബേബിജോസ് കപ്പൂച്ചൻ, ഫാ. സെപ്രിയാൻ, ഫെർണാണ്ടസ്, ഫാ.സെബാസ്റ്റ്യൻ, തൊബിയാസ് എന്നിവർ സഹകർമ്മികത്വം വഹിച്ചു.