car
കൊല്ലം ജലഭവന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാർ

കൊല്ലം: ദേശിയപാതയിൽ നിയന്ത്രണം തെറ്റി കാർ മറിഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം - തിരുവനന്തപുരം ദേശീയപാതയിൽ കൊല്ലം
കോർപ്പറേഷൻ ഓഫിസിന് സമീപം ജലഭവന്റെ മുന്നിലാണ് അപകടം. ചിന്നക്കടെ ഭാഗത്തുനിന്ന് പോളയത്തോട് ഭാഗത്തേക്കുപോയ കൊട്ടാരക്കര
സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം തെറ്റിയ കാർ റോഡിന്റെ വശത്തെ ഇരുമ്പ് കൈവരിയിൽ ഇടിച്ചശേഷം റോഡിലേക്ക് മറിയുകയായിരുന്നു. പൊലീസ് എത്തി റിക്കവറി വാഹനം ഉപയോഗിച്ച കാർ സ്ഥലത്ത് നിന്നുമാറ്റി. വാഹനത്തിന്റെ ഒരു വശം ഭാഗികമായി തകർന്നു.