ഏരൂർ: പുത്തയത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ പുത്തയം മീനാട്ടുവിളയിൽ മരുതിവിളവീട്ടിൽ വിജയനെ അറസ്റ്റ് ചെയ്തു. 85 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ്
അഞ്ചൽ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജി.പ്രശാന്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വിജയന്റെ സഹായികളായ രണ്ടുപേർക്കായി അന്വേഷണം ശക്തമാക്കി. പ്രിവന്റീവ് ഓഫീസർ ഷിബു പാപ്പച്ചൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബി. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. അഭിലാഷ്, എസ്. പ്രതീപ്, ബിനോജ് കുമാർ, ജയേഷ് എന്നിവരും റെയിഡിൽ പങ്കെടുത്തു.
ദിവസങ്ങൾക്കു മുമ്പും പതിനൊന്നാം മൈലിലെ വീട്ടിൽ നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങൾ ഉൾപ്പെടെ 2 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ബസിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ കഞ്ചാവുമായി 2 പേരും അറസ്റ്റിലായി.
മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ എന്നിവയുടെ കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ 9400069462 എന്ന നമ്പരിൽ അറിയിക്കാം.