ഏരൂർ: ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ പദ്ധതിയുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാലും വിമുക്തി സി.ഡി പ്രകാശനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷും സ്കൗട്ട് ആൻഡ് ഗൈഡിസിന്റെ ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ബാലചന്ദ്രനും നിർവഹിച്ചു.
ഒരു തൈ നടാം നമുക്കുവേണ്ടി പദ്ധതി ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മിഷണർ എം. മദൻ ലാൽ ഉദ്ഘാടനം ചെയ്തു. തൊഴിൽ പരിശീലന പ്രോജക്ട് സമർപ്പണം സ്കൂൾ പ്രിൻസിപ്പാൾ പി.എസ്. ഗോപകുമാർ നിർവഹിച്ചു. ദുരിതാശ്വാസ എം. മദൻ ലാൽ ഏറ്റുവാങ്ങി. എം. സലീം, എസ്. വിജയൻപിള്ള, എസ്. സുദേവൻ, സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ശ്രീദേവി, എസ്.എം.സി ചെയർമാൻ എം. നിസാർ, വൈസ് ചെയർമാൻ ടി. അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.. ജില്ലാ പഞ്ചായത്തംഗം കെ.സി. ബിനു സ്വാഗതവും എസ്. റീജമോൾ നന്ദിയും പറഞ്ഞു.