കൊല്ലം: ഇത്തവണത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി കരുനാഗപ്പള്ളിയിൽ വില്പന നടത്തിയ ടിക്കറ്റിനു ലഭിച്ചതിനൊപ്പം രണ്ടാം സമ്മാനത്തിന് കൊല്ലത്ത് വിറ്റ ടിക്കറ്റ് അർഹമായി. പത്തുപേർക്ക് 50 ലക്ഷം രൂപ വീതം ലഭിക്കുന്ന രണ്ടാം സമ്മാനങ്ങളിലൊന്ന് ചിന്നക്കട ക്ലോക്ക് ടവറിന് എതിർവശത്ത് മണികണ്ഠൻ നടത്തുന്ന കെ ആൻഡ് കെ എന്ന ലോട്ടറിക്കടയിൽ നിന്നു വിറ്റ ടി.എ 514401 എന്ന ടിക്കറ്റിനാണ്.
ആറു മാസം മുമ്പ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചത് കെ ആൻഡ് കെ വിറ്റ ടിക്കറ്റിനായിരുന്നു. മണികണ്ഠൻ ദീർഘകാലമായി കേരളകൗമുദി ഏജന്റുകൂടിയാണ്.