പുനലൂർ: പുനലൂർ നഗരസഭയുടെയും വനിതാ ശിശുവികസന വകുപ്പിന്റെയും നേതൃത്വത്തിൽ പുനലൂർ കെ.കൃഷ്ണപിളള സാംസ്കാരിക നിലയത്തിൽ പോഷണ മാസാചരണ ജാഥയും സെമിനാറും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി. ഓമനക്കുട്ടൻ, അംജത്ത് ബിനു, ബി. സുജാത, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ടിജു റേച്ചൽ തോമസ്, സി.ഡി.പി.ഒമാരായ എം. മറിയം, സാവിത്രി ദേവി, കൃഷ്ണ, ശാന്ത, രേഖ, ശ്രീദേവിഅമ്മ,സാമുവേൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.