കൊല്ലം: ജില്ലാ കായികമേളയ്ക്ക് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. 38 പോയിന്റുമായി സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലാണ് മുന്നിൽ. 22 പോയിന്റുമായി ക്വയിലോൺ അത്‌ലറ്റിക്ക് ക്ലബ് രണ്ടാം സ്ഥാഥാനത്തും 21 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് മൂന്നാം സ്ഥാനത്തുമുണ്ട്.
മേളയുടെ ഉദ്ഘാടനം ഡോ. ജോൺ ഡാനിയേൽ നിർവഹിച്ചു. മുൻ കായിക താരങ്ങളെ ഡോ.ജെ.ജയകുമാർ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, വൈസ് പ്രസിഡന്റ് ഡോ.കെ രാമഭദ്രൻ, ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ പ്രസിഡന്റ് എസ്.ദേവരാജൻ, വൈസ് പ്രസിഡന്റ് ഡി.അജയൻ, ജോയിന്റ് സെക്രട്ടറിമാരായ എം.അനിൽ കുമാർ, കെ. സന്തോഷ് കുമാർ, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ എം.എഡ്വേർഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജേതാക്കൾക്ക് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സമ്മാനിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അംഗീകൃത ക്ലബുകളെയും പ്രതിനിധീകരിച്ച് മൂവായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മീറ്റിൽ 150 ഓളം ഇനങ്ങളിലാണ് മത്സരം.