കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനം ഇന്ന് നാടങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ അതിർത്തിയിലുള്ള ശാഖാ യോഗങ്ങളും വനിതാസംഘം യൂണിറ്റുകളും യൂത്തു മൂവ്മെന്റ് ഭാരവാഹികളും ദിനാചരണത്തിനു നേതൃത്വം നൽകും. 632-ാം നമ്പർ കാരുവേലിൽ കുമാര മംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ, ഗുരുദേവ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാഞ്ജലി, ഉപവാസ പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, പായസ സദ്യ, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകൾ നടക്കും.ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എം. ശിവരാജൻ, കൺവീനർ ആർ. വാമദേവൻ, വനിതാസംഘം കൺവീനർ കനകമ്മ എന്നിവർ നേതൃത്വം നൽകും. യോഗം ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു സമാധിദിന സന്ദേശം നൽകും.
കുടവട്ടൂർ മാരൂർ 5503-ാം നമ്പർ ശാഖയിൽ രാവിലെ 6ന് ഗുരുപൂജ, പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവ നടക്കും. ഉച്ചയ്ക്ക് 2ന് ചേരുന്ന സമാധി ദിന സമ്മേളനം യൂണിയൻ കൗൺസിലർ കുടവട്ടൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എസ്. രമണൻ, സി.കെ. ഗോപി, ശശിധരൻ, വനിതാ സംഘം കൗൺസിലർമാരായ രാധാമണി, സരസ്വതി എന്നിവർ സംസാരിക്കും. തുടർന്ന് സമൂഹ പ്രാർത്ഥനയും പായസ സദ്യയും.
മേൽകുളങ്ങര 633-ം നമ്പർ ശാഖയിലും ഗുരുപൂജ, പുഷ്പാർച്ചന, ഗുരു ഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, പായസ സദ്യ എന്നിവ നടക്കും. വനിതാസംഘം മുൻ താലൂക്ക് സെക്രട്ടറി ലളിതാംബിക സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ദിനാചരണ ചടങ്ങുകൾ ശാഖാ പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ശശാങ്കൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചു മോഹൻ, യൂണിയൻ കമ്മിറ്റി അംഗം ആർ. രവി എന്നിവർ സംസാരിക്കും. സുരേഷ്, രാജൻ, ബാബു, സോമരാജൻ, വത്സല, ലതിക, ജയ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
കടയ്ക്കൽ യൂണിയനിൽ
കടയ്ക്കൽ:എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലും ഗുരുദേവ സമാധിദിനാചരണം സമുചിതമായി ആചരിക്കും.
രാവിലെ 9.30മുതൽ ഗുരുദേവ പ്രാർത്ഥനയും ഉപവാസവും നടക്കും. യൂണിയനും കടയ്ക്കൽ ശാഖയും സംയുക്തമായി കഞ്ഞി സദ്യയും സംഘടിപ്പിക്കും.യൂണിയൻ പരിധിയിലെ ശാഖ അംഗങ്ങളും യൂത്ത് മൂവ്മെന്റ്, വനിതാസംഘം പ്രവർത്തകരും മൈക്രോഫിനാൻസ് കൺവീനർ, ജോയിന്റ് കൺവീനർമാരും സമാധി ദിനാചരണ പരിപാടികളിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കൻ അറിയിച്ചു.
എലിക്കാട്ടൂർ ശാഖയിൽ
പുനലൂർ: എസ്.എൻ.ഡി.പി യോഗം 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാ സമാധി ദിനം വിവിധ ചടങ്ങുകളോടെ ആദരിക്കും. രാവിലെ 7ന് പതാക ഉയർത്തൽ, തുടർന്ന് ഗുരുപൂജ, ഗുരു പുഷ്പാർച്ചന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുദേവ കീർത്തനം, ഗുരുദേവ ഭാഗവഭഗവത പാരായണം.
10ന് നടക്കുന്ന സമാധി ദിന സമ്മേളനം യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ആർ. പ്രകാശ് അദ്ധ്യക്ഷത വഹിക്കും. കുളത്തൂർ കോലത്തുകര സി. മോഹനൻ ഗുരുദേവ പ്രഭാഷണം നടത്തും. പത്തനാപുരം യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, വനിതാസംഘം യൂണിയൻ കമ്മിറ്റി ട്രഷറർ മിനി പ്രസാദ്, വാർഡ് അംഗം സി. അനിൽകുമാർ, വനിതാസംഘം ശാഖാ സെക്രട്ടറി ലേഖ ബിജു, യൂത്ത് മൂവ്മെന്റ് ശാഖാ സെക്രട്ടറി ഗിരീഷ് ബാബു, പൊന്നമ്മാ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
ശാഖാ സെക്രട്ടറി എസ്. സജീവ്കുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ലൈല ബാബു നന്ദിയും പറയും. ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 3.30വരെ വൈക്കം ശശിയുടെ മുഖ്യകാർമ്മികത്വത്തിൽ സമാധി ദിന പൂജകൾ, സമൂഹ പ്രാർത്ഥന, അഖണ്ഡനാമജപം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം കഞ്ഞി സദ്യയും നടക്കും.