കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ 27 മുതൽ 30 വരെ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മ പ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും ഭാഗമായി യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ.സോമരാജനും സ്വാമി ശിവബോധാനന്ദയിൽ നിന്ന് പീതാംബരദീക്ഷ സ്വീകരിച്ചു. ഇതോടൊപ്പം 501 ശാഖാ പ്രവർത്തകരും ദീക്ഷ സ്വീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
നൂറുകണക്കിന് ശാഖാ പ്രവർത്തകർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പ്രബോധനവും ധ്യാനവും തീരുന്ന 30 വരെ ശ്രീനാരായണ ഗുരുദേവൻ അരുൾ ചെയ്ത പഞ്ചശുദ്ധി വ്രതാനുഷ്ഠാനത്തേടെ വേണം പീതാംബരദീക്ഷ സ്വീകരിച്ചവർ പ്രവർത്തിക്കേണ്ടത്. ചടങ്ങിന്റെ ഭാഗമായി രാവിലെ 9ന് ശ്രീനാരായണ മഠത്തിൽ സമൂഹ പ്രാർത്ഥന നടത്തി. തുടർന്ന് യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ പീതപതാക ഉയർത്തി. ശ്രീനാരായണ ധർമ്മ പ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും പ്രവർത്തനങ്ങൾ ശാഖയിൽ ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിടുകയാണ്. പരിപാടിയുടെ പ്രചരണം എല്ലാ ഭവനങ്ങളിലും എത്തിക്കാൻ കഴിഞ്ഞതായി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.