ഓച്ചിറ: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ 64 കോടി രൂപയുടെ വികസനം ഉടൻ സാദ്ധ്യമാക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിലെ കലോത്സവവും എൻഡോവ്മെന്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദഹേം. ചിറ്റുമൂല, മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഉടൻ യാഥാർത്ഥ്യമാകും. മണ്ഡലത്തിലെ എല്ലാ സ്കൂളുകളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. അതിന്റെ ഭാഗമായി എല്ലാ സ്കൂളുകളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്നും എം.എൽ.എ പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, ടെലിഫിലിം സംവിധായിക ആര്യ കൃഷ്ണൻ, എച്ച്.എം ഇൻചാർജ്ജ് വി.എസ്. കവിത, ഷിബു എസ്. തൊടിയൂർ, കെ. ഹസീന, എൻ.കെ. വിജയകുമാർ, ജി. വിജയൻ ഉണ്ണിത്താൻ, സ്മിത സന്തോഷ്, തോപ്പിൽ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.