ശാസ്താംകോട്ട: മൈനാഗപ്പള്ളി മിലാദെ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്യത്തിൽ പരിസ്ഥിതി സംരക്ഷണ റാലിയും സിഗ്‌നേച്ചർ കാമ്പയിനും നടന്നു. കുറ്റിയിൽ മുക്കിൽ നിന്നാരംഭിച്ച റാലി സ്കൂൾ പ്രിൻസിപ്പൽ ഡി.സഞ്ജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ശാസ്താംകോട്ട ജംഗ്ഷനിൽ നടന്ന സിഗ്നേച്ചർ കാമ്പയിന് ഹെഡ്മാസ്റ്റർ എസ്. സഞ്ജീവ് കുമാർ, അദ്ധ്യാപകരായ എബി പാപ്പച്ചൻ, സി.എസ്. ലത, ആനിസ് സെയ്ഫ്, പി.പി. അജയൻ, സുനിൽ, അക്ബർ ഷാ, കവിത, വരുൺ, വിദ്യാർത്ഥികളായ ഗൗതം ചന്ദ്ര, ശബരി, ആസിഫ്, ആഷിഖ്, സാരംഗ്, നിയാസ്, ആസാദ്, ഗോപിക തുടങ്ങിയവർ നേതൃത്വം നൽകി