sn-womens
എസ്.എൻ വനിതാ കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഡോ. എ.ആർ. ടൈറ്റസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ വനിതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'സാമ്പത്തിക ശാസ്ത്രത്തിൽ ഗണിത ശാസ്ത്രത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫാത്തിമ മാതാ നാഷണൽ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. എ.ആർ. ടൈറ്റസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. സെൽവകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരളാ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. എസ്. ശേഖരൻ, കേരള സംസ്ഥാന പ്ളാനിംഗ് ബോർഡ് അസി. ഡയറക്ടർ വി. രാജലക്ഷ്മി, ഡോ. സിന്ധു പ്രതാപ്, എ.വി. പാർവതി, അപർണാ ദാസ്, സി. പ്രഭാവതി എന്നിവർ സംസാരിച്ചു.