കൊല്ലം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. പനയം കുഴിവിള സ്കൂളിന് സമീപം നെടുന്തറ തെക്കതിൽ വീട്ടിൽ കിരൺ(22) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വിവാഹ ആലോചനകൾ നടക്കവേ പ്രതി പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.