school
വിലവൂർക്കോണം ഡി.എം.ജെ യു.പി.എസിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ വിലവൂർക്കോണം ഡി.എം.ജെ യു.പി സ്കൂളിൽ 'മണ്ണിന്റെ പുണ്യം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.സ്കൂളിലെ കാർഷിക പതിപ്പിന്റെ പ്രകാശനം ഡെപ്യൂട്ടി വെജിറ്റബിൾ ഡെവലപ്മെന്റ് സ്‌കീം ഡയറക്ടർ വി.ആർ. സോണിയ നിർവഹിച്ചു. സ്‌കൂളിൽ സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ നിക്ഷേപം മുൻ ബി.പി.ഒ ഭുവനചന്ദ്രൻ നിർവഹിച്ചു.

നോഡൽ അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റ് ഡയറക്ടർ തേജസീഭായി, അഗ്രിക്കൾച്ചറൽ അസി. ഡയറക്ടർ ഷിബുകുമാർ, കൃഷി ഓഫീസർ ധന്യാ കൃഷ്ണൻ, ഫാദർ ജോർജി ജോൺ, ഗ്രാമപഞ്ചായത് അംഗം കൃഷ്ണലേഖ, ഉഷാ നായർ, ശശികുമാരൻപിള്ള, ആർ. രാകേഷ്, സന്തോഷ്‌കുമാർ, സുജ, സ്കൂൾ എച്ച്.എം ഷാജി എബ്രഹാം എന്നിവർ സംസാരിച്ചു.