clappana
കേരള വാദ്യകലാസംഘടനക്ക് വേണ്ടി ആൾ ഇന്ത്യ റേഡിയോ ഫെയിം ഗോപാലകൃഷ്ണൻ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാലിനെ പൊന്നാടയണിയിക്കുന്നു.

ഓച്ചിറ: കേരള വാദ്യകലാസംഘടനയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാലിനെ ആദരിച്ചു. കഴിഞ്ഞ 19 വർഷക്കാലമായി ഒരു ജനപ്രതിനിധി എന്ന നിലയിൽ ക്ലാപ്പന ഗ്രാമപഞ്ചായത്തിന് നൽകുന്ന സമഗ്രസംഭാവനയെ മുൻനിറുത്തിയായിരുന്നു ആദരവ്. ആൾ ഇന്ത്യ റേഡിയോ ഫെയിം ഗോപാലകൃഷ്ണൻ ഇക്ബാലിനെ പൊന്നാടയണിയിച്ചു. ക്ലാപ്പന ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊല്ലടി രാധാകൃഷ്ണൻ, എ. ഷാജി, റഷീദാബീവി. എം.പി. സുരേഷ് ബാബു, അബ്ദുൾ റഹിം, ശോഭനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.