ഓയൂർ: ഓടനാവട്ടം വികാസിന്റെ വാർഷികത്തിന്റെയും ഓണാഘോഷത്തിന്റെയും സമാപന സമ്മേളനം ചെറുകഥാകൃത്ത് ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. കുടവട്ടൂർ വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. അഗതികളായ അമ്മമാർക്ക് ഓണക്കിറ്റ്, ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു. വിവിധ മേഖലകളിൽ വിജയം വരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ, അനന്തകൃഷ്ണൻ, മനു സിദ്ധാർത്ഥൻ, ഹരികൃഷ്ണൻ, സന്തോഷ് ജോർജ്, വി.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.