കൊല്ലം: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക മുളദിനം ആചരിച്ചു. സ്കൂൾ കാമ്പസിലെ മുളങ്കൂട്ടത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടി പ്രതീകാത്മക വൃക്ഷ പൂജ നടത്തി. മാലയിട്ടും വലംവച്ചും വിദ്യാർത്ഥികൾ മുളകളെ ആരാധിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി, അദ്ധ്യാപകരായ ജാസിൻ, രോഹിണി, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.