അഞ്ചൽ: അഞ്ചൽ-ആയൂർ റോഡിൽ പനച്ചവിളയ്ക്ക് സമീപം കുരിശുംമൂട്ടിൽ കുടിവെള്ള വിതരണ പൈപ്പുപൊട്ടി ജലം പാഴാകുന്നു. ഒരാഴ്ചയോളമായി ഇവിടെ റോഡിലൂടെ വെള്ളമൊഴുകുകയാണ്. ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി. കഴിഞ്ഞ ദിവസം രാത്രിയിൽ സിനിമയ്ക്ക് പോയ ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ വാട്ടർ അതോറിറ്റി ജീവനക്കാരെ വിവരം ധരിപ്പിച്ചുവെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.