കുണ്ടറ: ക്ലാസ് മുറികളിൽ നിന്ന് പാടത്തേക്ക് എത്തിയ വിദ്യാർത്ഥികൾ വിളഞ്ഞ നെൽക്കതിരുകൾ കൊയ്തെടുക്കാൻ പങ്കാളികളായപ്പോൾ കർഷകർക്കുൾപ്പെടെ കൗതുകമായി. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നത് ലക്ഷ്യമിട്ട് 'എല്ലാവരും പാടത്തേക്ക്' എന്ന പദ്ധതി പ്രകാരം കേരളപുരം സർക്കാർ ഹൈസ്കൂളിലെ നേച്ചർ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളാണ് കൊയ്ത്തുത്സവത്തിനെത്തിയത്.
പിള്ള വീട്ടിൽ ഏലായിലെ സുദർശനന്റെ നെൽപ്പാടത്ത് നടന്ന കൊയ്ത്തുത്സവത്തിൽ സ്കൂളിലെ അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുത്തത്. പ്രഥമാദ്ധ്യാപിക ലീലാകുമാരി, അദ്ധ്യാപകരായ മിനി, ലൈലാമ്മ, ഗിരിജ, വിനിത തുടങ്ങിയവർ നേതൃത്വം നൽകി.